കരിമ്പൻ: ഇടുക്കി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗിരിജ്യോതി ക്രെഡിറ്റ് യൂണിയൻ ലീഡേഴ്സ് മീറ്റും ഓണാഘോഷവും കരിമ്പൻ ബിഷപ്സ് ഹൗസിൽ നടന്നു. എച്ച്ഡിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡോ. ജോസഫ് കൊച്ചുകുന്നേൽ യോഗം ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ പ്രസിഡന്റ് കുഞ്ഞമ്മ തോമസ് അധ്യക്ഷത വഹിച്ചു.
ഫെഡറേഷന്റെ കീഴിലുള്ള സംഘങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുതിയ പദ്ധതികളെക്കുറിച്ചും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങളും ചർച്ച ചെയ്തു. ലീഡേഴ്സ് മീറ്റിനോടനുബന്ധിച്ച് ഓണാഘോഷവും നടന്നു. ഫെഡറേഷൻ സെക്രട്ടറി എബിൻ തോമസ്, അനിമേറ്റർ സലോമി ടോമി എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ നാല്പത് യൂണിറ്റുകളിൽനിന്നായി നൂറോളം പേർ പങ്കെടുത്തു.